പ്രായപൂർത്തിയായവർക്ക് വേണ്ടി മാത്രം [18 ]

Midhun Here.

എന്റെ ഫാന്റസികളുടെ ലോകം!, അല്ലാതെ മറ്റൊന്നുമല്ലിത്.

18 വയസിൽ താഴെയാണ് നിങ്ങളെങ്കിൽ ദയവായി താഴേക്ക് പോകരുത്.

എന്റെ

കഥകളെക്കുറിച്ച്

പ്രായപൂർത്തിയവർക്കു വേണ്ടി മാത്രമാണ്, ഈ സൈറ്റിലെ കഥകൾ, പൊതുവായ ഒരു സഭയ്ക്ക് മുന്നിലാണ് ഈ സൈറ്റ് തുറന്നു വെച്ചിരിക്കുന്നതെങ്കിലും, സ്വയം പരിശോധന നടത്തിയിട്ട് മാത്രം വായന തുടരുക.!

മലയാളം ഇറോട്ടിക്ക

പ്രണയം

ഒരർത്ഥവുമില്ലാതെയുള്ള ലൈംഗികത ഒരിക്കലും മധുരമുള്ളതെന്നു ഞാൻ വിശ്വസിക്കുന്നില്ല. രണ്ടു മനുഷ്യർ തമ്മിൽ അതുണ്ടാകുമ്പോ അവർ തമ്മിൽ അടുപ്പവും ബന്ധവും അർത്ഥമാക്കേണ്ടതുണ്ട്. അതിനെ ആളുകൾ പ്രണയമെന്നു വിളിക്കുന്നു. അതൊരുപക്ഷേ ശരീരങ്ങൾ തമ്മിലാകാം ചിലപ്പോ മനസുകൾ തമ്മിലുമാകാം.

അവിഹിതം

വിവാഹേതര ബന്ധത്തിലെ അസാധ്യമായ പ്രണയത്തെ ചിലർ അങ്ങനെ വിളിക്കുന്നു. സത്യസന്ധത കൈവിടുമ്പോ നമ്മുടെ മൂല്യം മറ്റൊരാൾ തിരിച്ചറിയുമെങ്കിൽ മടിക്കാതെ മനസ് പറയുന്നത് കേൾക്കുക !

ഫെറ്റിഷം

കാലുകൾ ….ചിലപ്പോൾ കഴുത്തും മറ്റുചിലപ്പോ ചെവിയും. മണവും രുചിയുമൊത്ത പലഹാരങ്ങൾ പോലെയാണ് എന്ന് ഞാൻ പറയും . അല്പം വിയർപ്പുകൂടെ ഗാര്ണിഷ് ചെയ്യാൻ ഉണ്ടെങ്കിൽ, സന്തോഷം.

അഭിപ്രായങ്ങൾ

ആളുകളോട് (പ്രത്യേകം) ചോദിച്ചു വാങ്ങിയത്

….

കുഞ്ഞെഴുത്തു-കുത്തുകൾ

തുണ്ട്

ഈ പദോല്പത്തി എങ്ങനെ ഉണ്ടായതാണ് എന്ന് ആലോചിച്ചിട്ടുണ്ടോ ? ബിറ്റ് എന്നുള്ളതിന്റെ മലയാളം ആയിരിക്കാം, പക്ഷെ ഞാനേറ്റവും വെറുക്കുന്ന വാക്കിപ്പോൾ ഇതാണ്, കാരണം ഒട്ടു മിക്ക ക്ലാസ്സിക്ക് ഇറ്റാലിയൻ, പടങ്ങളും ഫ്രഞ്ച് പടങ്ങളും എന്തിനു കാമസൂത്ര പോലും എന്റെ കണ്ണിൽ തുണ്ടായിരുന്നു, അത് മാറാൻ സമയമെടുത്തു, അതുകൊണ്ട് തുണ്ടെന്ന വാക്ക് ക്വാളിറ്റി ഉള്ള സിനിമയിലെ സെക്സ് സീൻ എന്ന് തിരുത്താൻ അപേക്ഷ.

ഡയക്ടർ ബ്രില്യൻസ്

വീട്ടിൽ എല്ലാരും ചേർന്ന് മലയാളം സിനിമകൾ കാണുമ്പോ എങ്ങാനും അതിനിടയിൽ ഇറോട്ടിക് സീൻ വന്നാൽ, ഞാൻ കണ്ണുപൊത്തും പക്ഷെ പൂവും പൂവും തമ്മിൽ മുട്ടിച്ചും പൈപ്പിലെ വെള്ളം ഒഴുകുന്നത് കാണിച്ചും എന്നെ പറ്റിച്ച അന്നത്തെ ഡയറക്ടർ ബ്രില്ല്യൻസ് ഇന്നുമെനിക്ക് അത്ഭുതമാണ്.

പെണ്ണിന്റെ പൊട്ട്

പെണ്ണുങ്ങൾ വലിയ നെറ്റിത്തടത്തിൽ വട്ടത്തിൽ ചുവന്ന പൊട്ടോ, അല്ലെങ്കിൽ കറുത്ത പൊട്ടോ വെയ്കുമ്പോ ഞാൻ ശ്രദ്ധിച്ചു നോക്കുമായിരുന്നു. ഒട്ടിക്കുന്ന പൊട്ടല്ല വിരൽകൊണ്ട് തൊടുന്ന സാധാരണ പൊട്ടു, ഒരിക്കൽ മഴയത് ഒരു ചേച്ചിയുടെ കുടയിൽ വീട്ടിലേക്ക് വരുമ്പോ പൊട്ടു മഴ ചാറ്റലിൽ നനഞ്ഞു നെറ്റിയിൽ ഒഴുകുന്നത് ഞാൻ കണ്ടു. അതിന്റെ വശ്യമായ ചാരുതയിൽ അന്നുറങ്ങാനേ കഴിഞ്ഞില്ല. പുല്ലുപായിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാൻപോലും അറിയാതെ കൗമാര സ്വപ്നത്തിൽ മുങ്ങി നിവർന്നു. ആദ്യത്തെ സ്വപ്നം! ഓർമയിൽ അതാണ്.

പഴയ പാട്ടുകൾ

പഴയ പാട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാല്പനിക ഭാവം, എന്റെ ഓർമയിൽ ആദ്യം വരിക പാഥേയത്തിലെ ഈ പാട്ടാണ്

“ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി 
മഴവിൽതംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് 
സ്നേഹസ്വരങ്ങൾ പൂമഴയായ് ”

ആദ്യമൊന്നും ഞാനിത് ആസ്വദിക്കുമ്പോ അത്ര ശ്രദ്ധിച്ചിരുന്നില്ല, പക്ഷെ പിന്നെ ആകാംഷ നിറഞ്ഞ കുട്ടി, അർത്ഥങ്ങൾ തേടാൻ ആരംഭിച്ചപ്പോൾ ആദ്യമായി സ്നേഹിക്കാൻ ഒരാളെ കിട്ടിയപ്പോൾ ഞാൻ ശെരിക്കും ഈ വരിയുടെ ഭാവനലോകത് എത്തി.

നാണം


പെണ്ണെ നിന്നിൽ ദൈവം കനിഞ്ഞു നൽകുന്ന ഏറ്റവും മനോഹരമായ ഭാവം എനിക്കൊരുതരി തന്നുകൊൾക….
നിന്റെ കാൽകീഴിൽ എന്റെയെല്ലാം സമർപ്പിച്ചു അടിയറവു വെക്കാൻ ഞാൻ കൊതിക്കുന്നു…..

കൂട്

കൂട്ടിൽ കിടക്കുന്ന എനിക്ക് അവനൊത്തിരി
സമ്മാനങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങിച്ചു തന്നു.
എനിക്കതെല്ലാം ചേർച്ചയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു.
അവന്റെ മധുരമായ വാക്കുകളിൽ ഞാൻ അലിഞ്ഞു
പോവാൻ അധിക സമയം വേണ്ടി വന്നില്ല.
അമ്മയാണ് ഇത്ര നാളുമേന്നെ കൂട്ടിലിട്ട് സംരക്ഷിച്ചിരുന്നത്.
ഒരിക്കലവനെ അമ്മ കണ്ടപ്പോൾ സൂക്ഷിക്കാൻ പറഞ്ഞിരുന്നു.
പക്ഷെ അവനെപ്പോലെ സ്വാതന്ത്ര്യം ആശിച്ചു ഞാൻ ആ കൂട് സ്വയം പൊട്ടിച്ചു
എന്നിട്ട് ഞാനെന്റെയെല്ലാം അവനു കൊടുത്തു.
അവനതും വാങ്ങി എന്നെ തനിച്ചാക്കിയപ്പോൾ
എനിക്ക് ആ കൂടെങ്കിലും ഉണ്ടെന്നു ഞാൻ ധരിച്ചു.
വീണ്ടുമാ കൂട്ടിൽ കേറാൻ നോക്കിയെങ്കിലും കഴിയുന്നില്ല.
രാവും പകലുമില്ലാതിങ്ങനെ ഞാൻ പറന്നു നടക്കുന്നു.

പുതപ്പിനുള്ളിലെ പോരാട്ടം

ഉച്ചമയക്കത്തിൽ അവളൊരു സ്വപ്നം കണ്ടു.
ഭർത്താവ് നേരത്തെ വന്നിരുന്നെങ്കിലെന്ന്.!
അവളെ കയ്യിൽ കോരിയെടുത്തുകൊണ്ട് ഒന്ന് വട്ടം കറക്കാനും.
നെറുകയിൽ ഒരു ചുംബനം തരാനും
കെട്ടിപിടിച്ചു കരയാനും
കൈകോർത്തു നടക്കാനും
പുതപ്പിനുള്ളിൽ പോരടിക്കാനും
പക്ഷെ അവസാനത്തെ മോഹമൊഴിച്ചു ഒന്നും നടപ്പില്ലെങ്കിലും
ഓരോ ദിവസവും പുതിയ മുഖങ്ങളെ തേടിയവൾ
ഇന്ന് വരുന്ന ഭർത്താവിലെങ്കിലും എല്ലാ ഗുണവുമുണ്ടാകണേ എന്ന് പ്രാർഥിക്കും
ആണല്ലേ !! അവനു വേണ്ടത് പെണ്ണിൽ നിന്നും ഒന്നു മാത്രം പിന്നെയാ സ്വപ്നത്തിനെന്തു പ്രസ്കതി?

  1. ആശാന്… ഒരു നിഷിദ്ധകഥ അതിമനോഹരം ആവണമെങ്കിൽ അതിനെ ഉയർത്തിയെടുക്കാൻ തക്ക അടിത്തറ വേണം, പ്രണയത്തിലും ശക്തമായ മറ്റൊരടിത്തറ ഇവിടെ കൊടുക്കാനില്ല, സ്വപ്നയും അർജ്ജുനും പരസ്പരം താങ്ങാവാൻ വിധിക്കപ്പെട്ടതാണെന്നു…

  2. “തളിരണിഞ്ഞൊരു കിളിമരത്തിലെ കാണിമലരെ വാ… പൂക്കാലം….പൂക്കാലം…” ഇവിടുന്നു തുടങ്ങാം എന്റെ റിവ്യൂ എന്ന് കരുതി ശെരിക്കും ആഹ് പാട്ടുപോലെ തന്നെ മനോഹരം. അതുപോലെ ഉണ്ടാക്കിയ ബിരിയാണിയുടെ മണവും…

  3. കൊമ്പാ…. പ്രതീക്ഷകളെ പൊളിച്ചെഴുതിയ എഴുത്ത്….❤❤❤ പുതിയ തീരങ്ങളും സംഭവങ്ങളുമായി കഥ ഒരു സ്റ്റെപ് കയറിയ ഫീൽ…. പല്ലവി അമ്മയുമായി ഉണ്ടാക്കിയ ഡീൽ അറിയാനും വൈറൽ ആയ വീഡിയോ…

  4. ആശാനേ വായിച്ചു….❤❤❤ ഐഷുവിന്റെ കഥ കിടുക്കി. … അവളിത് ഉണ്ടാക്കിയെടുത്ത കഥയാണേൽ erotic സ്റ്റോറി ലോകത്തു നല്ലൊരു ഭാവി ഞാൻ കാണുന്നൂ….(just kidding😉). എന്തായാലും സൂപർ സ്നേഹപൂർവ്വം…❤❤❤

  5. ഓരോ വരിയിലും പ്രണയം തുടിക്കുന്ന കഥ….ഇവിടെ രണ്ടുപേര്‍ക്കും ഒരാളോട് അല്ല മൂന്നൂ പേരും പരസ്പരം പ്രണയിക്കുന്നു. ഇഷാരയും നിഷാരയും ആദ്യമേ തന്നെ ആഹ് പ്രണയം കണ്ടെത്തിയിരുന്നു നിഷാരയുടെ…

ഇനം

ഏറ്റവും പുതിയത്

ഭൂതക്കണ്ണാടി

Create your website with WordPress.com
Get started